ഒട്ടാവ: കാനഡ-അമേരിക്ക വ്യാപര ചർച്ച അവസാന നിമിഷം തകർന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് കാനഡയ്ക്കെതിരേ പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി ചുങ്കം ഇതോടെ പ്രാബല്യത്തിലായി. പരത്തിനു പകരം ചുങ്കം കാനഡയും ഏർപ്പെടുത്തുമെന്ന് അവിടുത്തെ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് അവസാനത്തോടെ കാനഡയ്ക്ക് 50 ശതമാനം ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ഇതൊഴിവാക്കാനായി ജൂലൈയിലാണ് ചർച്ച ആരംഭിച്ചത്. വെള്ളിയാഴ്ച ചർച്ചയിൽനിന്ന് പിന്മാറുന്നതായി കനേഡിഡയൻ പ്രധനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിക്കുകയായിരുന്നു.
ചർച്ചയിൽ പുരോഗതി ഉണ്ടായിരുന്നെങ്കിലം കാനഡയ്ക്ക് അനുകൂലമായിരുന്നില്ല എന്ന കാരണമാണ് കാർണി പറഞ്ഞത്. “അതിനാൽ വ്യാപര ചർച്ചകൾ റദ്ദാക്കി കനേഡിയൻ പ്രതിനിധിസംഘം ഒട്ടാവയിലേക്കു മടങ്ങാൻ ഞാൻ നിർദേശിച്ചു.”
അവസാന നിമിഷത്തിൽ അമേരിക്ക കൊണ്ടുവന്ന ചില ഭേദഗതികളാണ് ഈ കടുത്ത തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്നും കാർണി വിശദീകരിച്ചു. അമേരിക്കയുടെ നിർദേശങ്ങൾ നീതിയുക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച പരിഗണന നല്കിയിട്ടും അന്തിമ നിമിഷത്തിൽ കരാറിൽനിന്നു പിന്മാറാനാണ് കാനഡ തീരുമാനിച്ചതെന്ന് അമേരിക്കൻ വാണിജ്യകാര്യ പ്രതിനിധി ജേമിസൺ ഗ്രീർ പ്രതികരിച്ചു.
കാനഡയിൽനിന്നുള്ള ഉരുക്ക്, അലുമിനിയം ഇറക്കുമതി ചുങ്കം 50 ശതമാനത്തിൽനിന്ന് 25 ശതമാനമായി കുറയ്ക്കാൻ ചർച്ചയിൽ തിരുമാനമായിരുന്നു എന്നാണ് സൂചന. ഇതിനു പകരം അമേരിക്കൻ നിർമിത മദ്യങ്ങളുടെ വില്പന കാനഡയിൽ പുനരാരംഭിക്കണമെന്നായിരുന്നു നിബന്ധന.